representative image

തോട്ടടയിൽ രണ്ടു കുട്ടികളെ കടലിൽ കാണാതായി

കണ്ണൂർ: തോട്ടട വെസ്​റ്റ്​ കടപ്പുറത്ത്​ അഴിമുഖത്ത്​ രണ്ടു കുട്ടികളെ കടലിൽ കാണാതായി. കടലിനോട്​ ചേർന്ന്​ അഴിമുറിക്കൽ തോട്ടിൽ കളിക്കുകയായിരുന്നവരാണ്​ ഒഴുക്കിൽപെട്ടത്​. വട്ടക്കുളം ബൈത്തുൽഹംദിൽ​ ബഷീറി​െൻ മകൻ മുഹമ്മദ്​ റിനാദ്​ (14), വട്ടക്കുളം കടലായി ഫാത്തിമാസിൽ ഷറഫുദ്ദീ​െൻറ മകൻ മുഹമ്മദ് ഷറഫാസിൽ​ (15) എന്നിവരെയാണ് തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചോടെ​ കാണാതായത്​.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ വീട്ടിലെത്തി പറഞ്ഞതിനെ തുടർന്നാണ്​ തിരച്ചിൽ ആരംഭിച്ചത്​. തലശ്ശേരി കോസ്​റ്റൽ പൊലീസും കണ്ണൂർ ഫയർഫോഴ്​സും മറൈൻ എൻഫോഴസ്​മെൻറും നാട്ടുകാരും രാത്രി പത്തുവരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഴിമുഖത്തെ ബണ്ട് തിങ്കളാഴ് രാവിലെ ജെ.സി.ബി കൊണ്ട് നീക്കിയതിനെ തുടർന്ന് ഒഴുക്കിന് ശക്തികൂടിയതായും പറയുന്നു. തിരച്ചിൽ ചൊവ്വാഴ്​ച രാവിലെ തുടരും. ​

Tags:    
News Summary - Two children went missing at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.