തിരുവനന്തപുരം: സ്കൂൾ ഒാഫിസിൽനിന്ന് ചോദ്യേപപ്പർ മോഷണം പോയ സംഭവത്തിൽ രണ്ട് പരീക്ഷകൾകൂടി മാറ്റിവെച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷയിൽ ശനിയാഴ്ച നടത്താനിരുന്ന ഇക്കണോമിക്സ്, ചൊവ്വാഴ്ച നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷകളാണ് മാറ്റിയത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് പരീക്ഷ കഴിഞ്ഞദിവസം മാറ്റിയിരുന്നു.
പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.മലപ്പുറം കുഴിമണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറാണ് മോഷണം പോയത്. മോഷണം പോയവയിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നിവക്ക് പകരം ചോദ്യേപപ്പറുകൾ എത്തിച്ച് പരീക്ഷ നടത്താൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, അത് പ്രായോഗികമല്ലെന്ന് കണ്ടാണ് ഇംഗ്ലീഷ്, ഇക്കണോമിക്സ് പരീക്ഷകൾകൂടി മാറ്റാൻ തീരുമാനിച്ചത്. പ്രിൻസിപ്പൽ ഒാഫിസിലെ അലമാര കുത്തിത്തുറന്ന് ചോദ്യേപപ്പർ കവർന്ന സംഭവത്തിൽ പ്രിൻസിപ്പൽ, രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, സ്കൂൾ വാച്ച്മാൻ എന്നിവരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ വാച്ച്മാൻ സംഭവദിവസം ഡ്യൂട്ടിയിലില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.