ഇടുക്കി: ഇടുക്കി കാഞ്ഞാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കാഞ്ഞാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് മുങ്ങിമരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമല്‍ (23) എന്നിവരാണ് മരിച്ചത്.
വിവാഹപാര്‍ട്ടിക്കായി എത്തിയ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ രണ്ടുപേർ ഇടുക്കിയിൽ മുങ്ങിമരിച്ചിരുന്നു. തങ്കമണി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ക്ഷേത്രത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ ഇരുവരും വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.