തിരുവനന്തപുരം: പുറപ്പെടുവിച്ച് 48 മണിക്കൂറിനകം ഒാർഡിനൻസിൽനിന്ന് പിൻവാങ്ങുന്നത് സംസ്ഥാനചരിത്രത്തിൽ ആദ്യം. പുതുക്കാതെ കാലഹരണപ്പെട്ട സംഭവങ്ങൾ ഏറെ ഉണ്ടെങ്കിലും പുറെപ്പടുവിച്ച ഉടൻ പിന്മാറിയിട്ടില്ല. സർക്കാർ ഏറെ താൽപര്യം പ്രകടിപ്പിച്ചും അടിയന്തര സാഹചര്യം വിശദീകരിച്ചും ഗവർണറെക്കൊണ്ട് അംഗീകരിപ്പിച്ച പൊലീസ് നിയമഭേദഗതിയാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്.
ഒാർഡിനൻസ് കൊണ്ടുവരാൻ അടിയന്തരസാഹചര്യങ്ങൾ ഗവർണറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പൊലീസ് നിയമഭേദഗതിയുടെ കാര്യത്തിൽ പറഞ്ഞ അടിയന്തരസാഹചര്യങ്ങൾ നിലനിൽക്കുന്നില്ലേയെന്ന് ഇനി സർക്കാറിന് വിശദീകരിക്കേണ്ടി വരും.
ഇല്ലാതാകുന്നതുവരെ ഒാർഡിനൻസിന് നിയമപ്രാബല്യം ഉണ്ടാകും. ഒാർഡിനൻസ് ഇല്ലാതാകുന്നത് പ്രധാനമായും മൂന്ന് നടപടികളിലൂടെയാണ്. 1. നിയമസഭ ചേർന്നാൽ 42 ദിവസം വരെയാണ് ഒാർഡിനൻസിന് കാലാവധി. അതിനകം പുനർവിളംബരം ചെയ്യണം. അല്ലെങ്കിൽ ലാപ്സാകും. 2. നിയമസഭയിൽ സർക്കാറിന് പിൻവലിക്കൽ പ്രമേയം കൊണ്ടുവരാം. 3. പിൻവലിക്കാൻ മന്ത്രിസഭ ചേർന്ന് ഗവർണറോട് ആവശ്യപ്പെടാം. ആർട്ടിക്കിൾ 213 രണ്ട് (ബി) പ്രകാരമാണിത്. ഒാർഡിനൻസിൽ ഭേദഗതി കൊണ്ടുവരാനും സർക്കാറിനാകും. ഉദാഹരണമായി ഇൗ ഒാർഡിനൻസിെൻറ പരിധിയിൽ സമൂഹമാധ്യമങ്ങളെ മാത്രം ഉൾെപ്പടുത്താം. അങ്ങനെ വന്നാൽ പോലും വിേവചനത്തിെൻറ പ്രശ്നങ്ങൾ ഉയർന്നുവരാനും നിയമപരമായി ചോദ്യംചെയ്യപ്പെടാനും ഇടയുണ്ട്.
രാഷ്ട്രപതിഭരണത്തിൽ കൊണ്ടുവന്ന എസ്മ നിയമം 1967 ലെ സർക്കാർ പിൻവലിച്ചിട്ടുണ്ട്. മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയാണ് നിയമസഭസമ്മേളനത്തിെൻറ ആദ്യദിവസം ഇതിന് സഭയിൽ പ്രമേയം കൊണ്ടുവന്നത്. കരിനിയമമാണിതെന്ന് അന്നത്തെ സർക്കാർ പ്രഖ്യാപിച്ചു. കാർഷികമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു ഒാർഡിനൻസ് 19678ൽ പിൻവലിച്ചിട്ടുണ്ട്.
സാധാരണ സർക്കാറിന് താൽപര്യമില്ലാത്ത ഒാർഡിനൻസുകൾ പുതുക്കാതെ കാലഹരണപ്പെടാറുണ്ട്. സംസ്ഥാന സർക്കാറുകളുടെ അവസാന കാലത്ത് നിരവധി ഒാർഡിനൻസുകൾ കൊണ്ടുവരാറുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ എത്തുേമ്പാൾ അവർക്ക് താൽപര്യമുള്ളതേ പുതുക്കൂ. ബാക്കി കാലഹരണെപ്പടും. വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഒാർഡിനൻസ് ഇൗ സർക്കാർതന്നെ കൊണ്ടുവരുകയും സമയത്ത് പുതുക്കാത്തതിനാൽ കാലഹരണപ്പെടുകയും ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷം ഇത് വീണ്ടും ഒാർഡിനൻസായി ഇറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.