കോഴിക്കോട്: അന്തരിച്ച ഗ്രന്ഥകാരൻ ഇ. സാദിഖലിക്കുള്ള യു.എ.ഇ കെ.എം.സി.സിയുടെ മരണാനന്തര ബഹുമതിയായ പുരസ്കാരം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കുടുംബത്തിനു കൈമാറി. കോഴിക്കോട് നടന്ന സ്‌നേഹസദസ്സിൽ പുരസ്കാരം സാദിഖലിയുടെ മകൻ ടിപ്പു സുൽത്താൻ ഏറ്റുവാങ്ങി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്ത സ്നേഹ സദസ്സിൽ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെ പ്രമുഖർ പങ്കെടുത്തു.
ലേഖകൻ, ചരിത്രാന്വേഷി, ഗ്രന്ഥകർത്താവ്, പ്രസാധകൻ, സംഘാടകൻ എന്നിങ്ങനെ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച സാദിഖലിയുടെ കുടുംബത്തിന് വീടു നിർമാണത്തിനുള്ള സഹായം യു.എ.ഇ കെ.എം.സി.സി കൈമാറി. ഒരു ചെറിയ വീടും സ്വന്തം ഗ്രന്ഥശേഖരം സൂക്ഷിക്കാൻ ലൈബ്രറിയും സാദിഖലിയുടെ ആഗ്രഹമായിരുന്നു. അതിനുള്ള തുടക്കമാണ് യു.എ.ഇ കെ.എം.സി.സിയുടേത്. ജി.സി.സിയിലെ ഇതര കെ.എം.സി.സി കമ്മിറ്റികളുമായി കൈകോർത്തുകൊണ്ട് ഈ ലക്ഷ്യം നിറവേറ്റുമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.