കണ്ണൂർ: വെൽഫയർ പാർട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടിയാകുമെന്നും അത് മുസ്ലിം ലീഗിൻെറ അടിത്തറ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം ദീർഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാല് വോട്ടിന് വേണ്ടി അവരുമായി കൂട്ടുകൂടുന്ന അൽപത്തമാണ് ലീഗും കോൺഗ്രസും കാണിച്ചത്. ഇക്കാര്യത്തിനെതിരെ വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തിൽ മുമ്പ് ഒരുഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് എൽ.ഡി.എഫിനെ നേരിടാനെത്തുകയും അതിന് എല്ലാവിധ ഒത്താശകളും കേന്ദ്ര ഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നതാണ് ഇൗ തെരഞ്ഞെടുപ്പ് കാലം. ഇെതാക്കെകൊണ്ട് തങ്ങളെ ഒന്നുലക്കാമെന്നും ക്ഷീണിപ്പിക്കാമെന്നുമാണ് അവരുടെ പ്രതീക്ഷ. എന്നാൽ ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന് 16ന് വോട്ടെണ്ണുമ്പോൾ അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു. ഐതിഹാസിക വിജയമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങൾ പോലും ഈ തെരഞ്ഞെടുപ്പോടെ എൽ.ഡി.എഫിേൻറതായി മാറാൻ പോവുകയാണ്. തനിക്കെതിരെയുള്ള പെരുമാറ്റചട്ടലംഘന ആരോപണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.