മാനന്തവാടി താലൂക്കിൽ നാളെ യു.ഡി.എഫ്, ബി.ജെ.പി ഹർത്താൽ

മാനന്തവാടി: പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ടും വെള്ളിയാഴ്ച മാനന്തവാടി താലൂക്കിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ആദ്യം തൊണ്ടർനാട് പഞ്ചായത്തിലായിരുന്നു യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പിന്നാലെ ബി.ജെ.പിയും താലൂക്ക് ഹർത്താലിന് ആഹ്വാനം ചെയ്തു. സംസ്കാര ചടങ്ങ്, വിവാഹം, അവശ്യസേവനം എന്നിവക്ക് ഹർത്താൽ ബാധകമായിരിക്കില്ലെന്നും ഇരുനേതൃത്വവും വ്യക്തമാക്കി.

Tags:    
News Summary - UDF, BJP hartal tomorrow in Mananthavadi taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.