തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി സഹകരിച്ച് എല്ലാവർക്കും മിനിമം വേതനം നൽകുന്ന ന്യായപദ്ധതി നടപ്പാക്കുമെന്ന് തേദ്ദശതെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ് വാഗ്ദാനം. പാവെപ്പട്ട കുടുംബങ്ങൾക്ക് ഒാരോ മാസവും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽനിന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യ കോപ്പി ഏറ്റുവാങ്ങി.
കോവിഡ് വാക്സിൻ ലഭ്യമായാൽ അടിയന്തരമായി ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ െപാതുജനാരോഗ്യ സ്ഥാപനങ്ങളിൽ അധിക സൗകര്യമൊരുക്കും.
ഇടതു സർക്കാർ കവർന്നെടുത്ത തദ്ദേശസ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കും. അധികാര വികേന്ദ്രീകരണത്തെ പിന്നോട്ടടിച്ച ഇടതു സർക്കാർ പഞ്ചായത്തീരാജിന് പകരം കൺസൽട്ടൻസിരാജും കമീഷൻരാജുമാക്കി ഭരണത്തെ മാറ്റിയെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാതൃകയിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പാവെപ്പട്ട രോഗികൾക്ക് ചികിത്സ സഹായം നൽകാൻ 'ആശ്വാസനിധി' നിർബന്ധമാക്കും. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സഹായം നൽകാൻ മംഗല്യ സഹായനിധി രൂപവത്കരിക്കും. തർക്കപരിഹാരത്തിന് ന്യായകാര്യാലയങ്ങൾ, തദ്ദേശസ്ഥാപന ആസ്ഥാനത്ത് സൗജന്യ വൈഫൈ സംവിധാനം. പ്രകൃതി ദുരന്തം, പകർച്ചവ്യാധി, അപകടം എന്നിവ വഴി രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട് അനാഥരാകുന്ന കുട്ടികളെ പഞ്ചായത്തുകൾ ഏറ്റെടുക്കും.
പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കും. വർഷത്തിലൊരിക്കൽ പ്രവാസിസംഗമം സംഘടിപ്പിക്കുകയും ക്ഷേമപ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. അംഗൻവാടികളെയും സഹസംരക്ഷണ കേന്ദ്രങ്ങളെയും മികവുറ്റതാക്കും. അംഗൻവാടി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തും.
സർക്കാർ അനുമതികൂടാതെ തദ്ദേശസ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ നടപടി. താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കുതെന്ന നൽകും. കുടുംബശ്രീ സംവിധാനം കൂടുതൽ ജനാധിപത്യപരമാക്കി തദ്ദേശസ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. തദ്ദേശീയ ബ്രാൻഡ് അരി വിപണിയിലെത്തിക്കും. നൂതന സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തി ഗ്രാമസഭകൾ മികവുറ്റതാക്കും. സോഷ്യൽ ഒാഡിറ്റ് ശക്തിപ്പെടുത്തും. വികേന്ദ്രീകൃത മാലിന്യ സംസ്കരണം, മലിനജല അതോറിറ്റി, ഭിന്നശേഷി വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം, നിർധന വിദ്യാർഥികളുടെ പഠനത്തിന് സൗജന്യ ടി.വിയും മൊബൈൽ ഫോണും, തടസ്സങ്ങൾ ഒഴിവാക്കി മുഴുവൻ പേർക്കും വാർധക്യകാല പെൻഷൻ, തൊഴിലുറപ്പ് പദ്ധതിപ്രകാരം നൂറുദിവസത്തെ തൊഴിൽ അല്ലെങ്കിൽ തുല്യമായ കൂലി ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും യു.ഡി.എഫ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.