ഹർത്താൽ: രമേശ്​ ചെന്നിത്തലക്ക്​ ഹൈകോടതിയുടെ അടിയന്തര നോട്ടീസ്​

െകാച്ചി: തിങ്കളാഴ്​ച യു.ഡി.എഫ്​ പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ അടിയന്തര നോട്ടീസയക്കാൻ ഹൈകോടതി ഉത്തരവ്​. ചങ്ങനാശ്ശേരി മാടപ്പള്ളി ഗ്രാമപഞ്ചായത്ത്​ സ്വതന്ത്ര അംഗം സോജന്‍ പവിയനോസ് നൽകിയ ഹരജിയിൽ സ്​പീഡ്​ പോസ്​റ്റിൽ നോട്ടീസയക്കാനാണ്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടത്​. ​ഹർത്താൽ ദിവസം സുരക്ഷ ഉറപ്പാക്കൽ സർക്കാറി​​െൻറ ബാധ്യതയാണെന്ന്​ നിരീക്ഷിച്ച കോടതി സുരക്ഷിതത്വം നൽകുമെന്ന്​ പൊതുജനങ്ങളെ മാധ്യമങ്ങളിൽ പരസ്യം നൽകി അറിയിക്കാനും ഉത്തരവിട്ടു. പൊതുസേവകനായ ​പ്രതിപക്ഷ നേതാവ്​ ഹർത്താൽ നടത്തുന്നത്​ കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

സർക്കാറിനുണ്ടാകുന്ന നാശനഷ്​ടങ്ങൾക്ക്​ ​െചന്നിത്തലയെ ഉത്തരവാദിയായി പ്രഖ്യാപിക്കുകയും നഷ്​ടം ഇൗടാക്കുകയും വേണം. ഹര്‍ത്താൽ ദിവസം ജനജീവിതം സുഗമമാകാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹർത്താൽ നിയമവിരുദ്ധമ​ാണെന്ന്​ സർക്കാർ പൊതുജനത്തെ അറിയിച്ചിട്ടുണ്ടോയെന്ന്​ കോടതി ആരാഞ്ഞു. നിയമവിരുദ്ധ നടപടികൾക്ക്​ സർക്കാറിന്​ അനുമതി നൽകാനാവുമോ? ഹർത്താലിൽനിന്ന്​ സംരക്ഷണം നൽകുമെന്ന്​ ജനങ്ങൾക്ക്​ ഉറപ്പുകൊടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന്​ സർക്കാർ അഭിഭാഷകൻ മറുപടി പറഞ്ഞു.

ഹര്‍ത്താലുകളുടെ പേരിൽ ഭീഷണി മുഴക്കലില്ലെങ്കിലും ജനങ്ങള്‍ അപകട സാധ്യത ഭയക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഭീതി ഇല്ലാതാക്കലും സുരക്ഷ ഉറപ്പാക്കലും സര്‍ക്കാറി​​െൻറ ഉത്തരവാദിത്തമാണ്​. ഹർത്താലും ബന്ദും ഡിവിഷൻ ബെഞ്ച്​ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണ്​. സ്ഥാപനങ്ങൾ, കടകൾ, ഒാഫിസുകൾ എന്നിവക്ക്​ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാറിന്​ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ആവശ്യമുള്ളവർക്ക്​ പ്രത്യേക സംരക്ഷണം നൽകാൻ തയാറാണെന്ന്​ സർക്കാർ വ്യക്തമാക്കി. അനിഷ്​ട സംഭവങ്ങളുണ്ടായാൽ മാത്രമേ പൊലീസ്​ ഇടപെടലും നടപടിയും ആവശ്യമുള്ളൂവെന്നും സർക്കാർ അറിയിച്ചു. നിയമവിരുദ്ധമായ ഹർത്താൽ പ്രഖ്യാപിച്ചതിന്​ പൊതുസേവകനെന്ന നിലയിൽ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 166ാം വകുപ്പ് പ്രകാരം രമേശ്​ ചെന്നിത്തലക്കെതിരെ നടപടി സാധ്യമാകി​ല്ലേയെന്ന്​ കോടതി ആരാഞ്ഞു.

പ്രതിപക്ഷ നേതാവ്​ പൊതുസേവക​​െൻറ പരിധിയിൽ വരില്ലെന്ന്​ സുശീൽ കുമാർ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ മറുപടി നൽകി. എം.എൽ.എമാരും ​െപാതുസേവകര​ുടെ പട്ടികയിൽ വരാത്തതിനാൽ ആ നിലക്കും നടപടി സാധ്യമല്ല. അഴിമതി നിരോധന നിയമ പ്രകാരമുള്ള നടപടികൾ എം.എൽ.എമാർക്കെതി​െ​ര സാധ്യമല്ലേയെന്ന്​ കോടതി ചോദിച്ചു. ഹർത്താലി​​െൻറ പേരിൽ പ്രശ്​നങ്ങളുണ്ടാകാതിരിക്കാനും നേരിടാനും വേണ്ട നടപടികൾ സംബന്ധിച്ച്​ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല പൊലീസ്​ മേധാവികൾക്കും ഉത്തരവ്​ നൽകിയതായി സർക്കാർ അറിയിച്ചു. ​വകുപ്പുകൾ തമ്മിൽ മാത്രമല്ല, പൊതുജനങ്ങൾക്ക്​ വേണ്ടിയും നടപടിയുണ്ടാകണമെന്ന്​ കോടതി നിർദേശിച്ചു. 

Tags:    
News Summary - UDF Harthal: Highcourt Issued Emergency Notice to Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.