യു.ഡി.എഫ് ഹർത്താലിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അക്രമങ്ങൾ. നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ പലയിടത്തും കല്ലേറുണ്ടായി. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഭൂരിഭാഗം കടകേമ്പാളങ്ങളും അടഞ്ഞുകിടന്നു.
തിരുവനന്തപുരത്ത് ഹർത്താൽ ഭാഗികമായിരുന്നു. പലയിടങ്ങളിലും ഹർത്താൽ അനൂകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ഥാപനങ്ങൾ അടപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ മൂന്നിടത്ത് കല്ലേറുണ്ടായി. സെക്രേട്ടറിയറ്റിലും പ്രധാന സർക്കാർ ഒാഫിസുകളിലും ഹാജർ നില കുറവായിരുന്നു. ബാങ്കുകൾ ഭൂരിഭാഗവും പ്രവർത്തിച്ചില്ല. കോട്ടയത്ത് ഹർത്താൽ പൂർണമായിരുന്നു. ചങ്ങനാശ്ശേരിയിൽ ബാങ്കുകൾ അടപ്പിക്കാൻ ശ്രമിച്ചതിന് ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആറിടങ്ങളിൽ െക.എസ്.ആർ.ടി.സി ബസുകൾ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. പത്തനംതിട്ടയിൽ ഗതാഗതം തടയുകയും സർക്കാർ ഒാഫിസുകൾ അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് ചെറിയ സംഘർഷത്തിനു കാരണമായി. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തടസ്സമില്ലാതെ സർവിസ് നടത്തി. ഇടുക്കിയിൽ ഹർത്താൽ ഏറെ ഏശിയില്ല.
ഹർത്താൽ ഭാഗികമായ എറണാകുളം ജില്ലയിൽ പലയിടത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. മെട്രേ സർവീസ് നടത്തിയത് ജനങ്ങൾക്ക് ഏറെ ഉപകാരമായി. ആലുവ യിലും കുട്ടമശ്ശേരിയിലും വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിൽ പൊലീസ് ലാത്തി വീശി. ആലപ്പുഴ നഗരത്തിൽ വ്യാപാരിയെ ഹർത്താൽ അനുകൂലികൾ കടയിൽ പൂട്ടിയിട്ടു. അമ്പലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി ഒരാൾക്ക് പരിക്കേറ്റു. കായംകുളത്ത് പൊലീസ് ലാത്തിവീശിയതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിപ്പാട്ടും കായംകുളത്തും മാവേലിക്കരയിലും കെ.എസ്.ആർ.ടി.സിക്ക് നേരെ കല്ലേറുണ്ടായി.
തൃശൂർ മുണ്ടൂരില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. അഞ്ച് പേർക്ക് പരിക്കേറ്റു. തൃശൂർ നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിൽ എലപ്പുള്ളി, കോട്ടായി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. മലപ്പുറം എടപ്പാളിൽ ഹർത്താൽ അനുകൂലികളും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ 20 പേർക്ക് പരിക്കേറ്റു. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിക്കൂറുകളോളം എടപ്പാള്‍ ജങ്ഷന് സംഘര്‍ഷാന്തരീക്ഷത്തിലായി. വള്ളിക്കുന്ന് കൂട്ടുമൂച്ചിയിലും പൊലീസ് ലാത്തിവീശി. കോഴിക്കോട് ജില്ലയിൽ മുക്കത്ത് വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് മുക്കത്ത് നേരിയ സംഘർഷമുണ്ടായി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും കാറുകളും ഒാേട്ടാറിക്ഷകളും ഒാടി. കലക്ടറേറ്റിലെ 176 ജീവനക്കാരിൽ 77 േപർ ജോലിെക്കത്തി.
വയനാട്ടിൽ ഹർത്താൽ അനുകൂലികളും പൊലീസുമായി കൽപറ്റയിലും ബത്തേരിയിലും സംഘർഷമുണ്ടായി. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. 50ഒാളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരും കാസർക്കോടും ഹർത്താൽ പൂർണമായിരുന്നു. ഇരിട്ടി താലൂക്ക് ഒാഫിസ് അടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളുടെ അക്രമത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. കാസർകോട് ചെര്‍ക്കളയിൽ ഹര്‍ത്താലനുകൂലികള്‍ ടാങ്കർ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടുപോയത് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗത തടസ്സത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.