തൃശൂർ:മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യു.ഡി.എഫിന് യാതൊരു വിധ സഖ്യവുമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയത് എല്ലാവിഭാഗം ആളുകളേയും വിശ്വാസത്തിലെടുക്കേണ്ടതിനാലാണ്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് നിര്‍ത്തിയിരിക്കുന്നത്. ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണ്.
സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. കര്‍ഷകരേയും കര്‍ഷക സംഘടനകളേയും കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് കേന്ദ്രസര്ക്കാരിെൻറത്. കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറാല്ലെന്നതിന്റെ സൂചനയാണ് വാരാണസിയില്‍ നടത്തിയ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.