തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്- ആർ.എസ്.എസ് സഖ്യമുണ്ടെന്ന് സി.പി.എം സംസ ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് - ആർ.എസ്.എസ് ധാരണയുള്ളത്. വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ച് ബി.െജ.പിയു െട വോട്ട് ഉറപ്പിച്ച ശേഷമാണ്. അതുകൊണ്ടാണ് അവിെട സ്ഥാനാർഥി നിർണയം വൈകിയതെന്നും കോടിയേരി ആരോപിച്ചു.
കണ്ണൂരിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്കെതിെര ആർ.എസ്.എസുകാർ പ്രചാരണ രംഗത്തില്ല. ബി.ജെ.പി സ്ഥാനാർഥിയായി സി.െക പത്മനാഭൻ എന്ന മുതിർന്ന നേതാവ് മത്സരിച്ചിട്ടും ആരും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നില്ല. കോഴിക്കോട് േക്ഷത്ര സമിതികളുമായി ബന്ധപ്പെട്ട് എം.െക രാഘവനും ആർ.എസ്.എസും തമ്മിൽ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനെതിെര അറിയപ്പെടാത്ത ഒരാളെയാണ് സ്ഥാനാർഥിയാക്കിയത്. പ്രേമചന്ദ്രൻ മോദിെക്കതിരെ എന്തെങ്കിലും പറയുന്നുണ്ടോ? - കോടിയേരി ചോദിച്ചു.
എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കൂടെ ആര്‍.എസ്.എസുകാര്‍ പ്രചരണത്തിന് ഇറങ്ങുന്നില്ലെന്നും ഏകനായാണ് അദ്ദേഹം പ്രചാരണം നടത്തുന്നതെന്നും കോടിയേരി പരിഹസിച്ചു. മീഡിയാവണ്ണിൻെറ നേതാവിനൊപ്പം എന്ന പരിപാടില്‍ സംസാരിക്കവെയാണ് കോടിയേരി ആരോപണങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് -ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.