കോഴിക്കോട്: കോഴിക്കോട് നക്ഷത്രഹോട്ടലുകളിൽനിന്നുവരെ പഴകിയ ഭക്ഷണം പിടികൂടി. ജൂൺ 27, 28, 29 ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം നടന്ന ശുചീകരണ കാമ്പയിനിെൻറ ഫലപ്രാപ്തി പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
പി.ടി. ഉഷ റോഡിലെ ഹോട്ടൽ താജ് ഗേറ്റ്്്വേയിൽനിന്നും മാവൂർ റോഡിലെ എമറാൾഡ് ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ജില്ലയിലെ വിവിധ ഹോട്ടലുകളിലും ആശുപത്രികളിലും ഷോപ്പിങ് മാളുകളിലും പുതിയാപ്പ ഹാർബറിലും നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.
താജിൽ ഗുരുതര ശുചിത്വ വീഴ്ചകളാണുള്ളത്. പൂപ്പൽ പിടിച്ച തരത്തിലുള്ള അഞ്ചുകിലോയോളം വരുന്ന പ്ലംകേക്ക് നിർമാണവസ്തുക്കൾ കണ്ടെത്തി. അണുബാധ വരുന്ന രീതിയിൽ വിവിധ ഭക്ഷണപദാർഥങ്ങൾ ഇടകലർത്തിവെച്ചതായും ശ്രദ്ധയിൽപ്പെട്ടു. നെയ്ചോർ, മസാലക്കൂട്ടുകൾ, ബ്രഡ്, േകക്ക് തുടങ്ങിയവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. എമറാൾഡ് മാളിൽ മത്സ്യവും മാംസവും ഒരുമിച്ച് സൂക്ഷിച്ചതിനാൽ അണുബാധയേറ്റു. ഇരു ഹോട്ടലിലെയും ബന്ധപ്പെട്ടവരോട് തിങ്കളാഴ്ച കോർപറേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടൽ റാവിസ്, ബിഗ്ബസാർ, മിംസ് ആശുപത്രി എന്നിവക്ക് പുകയിലവിരുദ്ധ ബോർഡുകൾ പ്രദർശിപ്പിക്കാത്തതിന് നോട്ടീസ് നൽകി.
ഹാർബറിലും ആർ.പി മാളിലും കൊതുകിെൻറ ഉറവിട സ്രോതസ്സുകൾ കണ്ടെത്തിയതിനും നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലതല ടീമിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ആർ.എൽ. ബൈജു, ഡി.എം.ഒ ഡോ. ആശദേവി, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ടെക്നിക്കൽ അസിസ്റ്റൻറ് കെ.ടി. മോഹനൻ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഖാദർ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് തല പരിശോധനയിൽ മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ലീഗൽ സർവിസസ് അതോറിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.