തിരുവനന്തപുരം: പ്രളയാനന്തര കേരളപുനർനിർമാണത്തിനുള്ള ഫണ്ട് ശേഖരണാർഥം സംസ്ഥാന മന്ത്രിമാർ വിദേശ സന്ദർശനം നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഇതേതുടർന്ന് മന്ത്രിമാർ യാത്ര റദ്ദാക്കി. യാത്രാനുമതി തേടി സംസ്ഥാന സർക്കാർ നേരത്തെ അപേക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. അദ്ദേഹം ബുധനാഴ്ച പുലർച്ചെ യു.എ.ഇയിലേക്ക് പുറപ്പെടും.
16 മന്ത്രിമാർക്ക് അനുമതി ലഭ്യമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ സംസ്ഥാനം കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ചീഫ് സെക്രട്ടറി പലതവണ കേന്ദ്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. എന്നാൽ, കേന്ദ്ര പ്രതികരണം അനുകൂലമായില്ല. ലോക കേരളസഭ അംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെയുള്ള ധനസമാഹരണമാണ് സംസ്ഥാനം ലക്ഷ്യമിട്ടത്. നേരത്തെ യു.എ.ഇ സർക്കാർ സഹായം വാഗ്ദാനംചെയ്തെങ്കിലും വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രം വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.