ന്യൂഡൽഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കർണാടകത്തിൽ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂർണ പിന്തുണയുണ്ടാകും' കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിന്‍റെ നേത്യത്വത്തിലുള്ള സംഘത്തിന്‍റെ കേരളത്തിലേക്കുള്ള മടങ്ങിവരവ് നാളേക്ക് മാറ്റി. തെലങ്കാന സര്‍ക്കാരിന്‍റെ ആവശ്യ പ്രകാരമാണ് യാത്ര മാറ്റിയത്. ഇന്ന് ഉച്ചക്ക് ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തെലങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും കിറ്റക്സ് സംഘം ചര്‍ച്ച നടത്തും. ടെക്സ്റ്റൈൽ ബിസിനസിന് പുറമെ മറ്റ് പദ്ധതികളെക്കുറിച്ചായിരിക്കും ഇനിയുളള ചര്‍ച്ച.
കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എം.ഡി സാബു.എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സാബു.എം.ജേക്കബ് പറഞ്ഞു.
Spoke to Mr Sabu Jacob of Kitex and offered him all support for his industry that provides employment to thousands of Malayalees in Kerala.
— Rajeev Chandrasekhar 🇮🇳 (@rajeev_mp) July 10, 2021
Have also offered opportunity of investments in Karnataka with full support of CM @BSYBJP @narendramodi @AmitShah @JPNadda @blsanthosh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.