ന്യൂഡൽഹി: വന്ദേ ഭാരതത്തിെൻറ ഭാഗമായി പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുെട പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളം കേന്ദ്രത്തിന് മുമ്പിൽ നിബന്ധനകൾ വെച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുെട വാദം തെറ്റിദ്ധാരണ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിദിനം 24 വിമാനങ്ങൾ ഗൾഫിൽ നിന്ന് േകരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. എന്നാൽ ഒരു ദിവസം ആകെ12 എന്ന കണക്കിൽ മാസത്തിൽ 360 അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകാമെന്നാണ് കേരളം നൽകിയ മറുപടി. കത്തിൽ പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നെതന്നും മുരളീധരൻ ആരോപിച്ചു.
36 എണ്ണമേ ചാർട്ട് ചെയ്തിട്ടുള്ളൂ എന്നോ ബാക്കിയുള്ളത് ചാർട്ട് ചെയ്താൽ അനുമതി കൊടുക്കാം എന്നൊന്നും കേന്ദ്രത്തിന് കേരളം നൽകിയ കത്തിൽ പറയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും വി. മുരളീധരൻ പറഞ്ഞു.
ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ എതിർപ്പില്ലെന്നും തൊഴിലുടമകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ കൊണ്ടുവരാനുളള അനുവാദമുണ്ടെന്നുമാണ് മുഖ്യമന്ത്രി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്.. കേന്ദ്രത്തിന് അയച്ച കത്തിൽ ഇക്കാര്യവുമില്ല. കത്തിൽ സൂചിപ്പിക്കാത്ത കാര്യങ്ങൾ ഒരുപക്ഷെ മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് വിവരം കൊടുക്കുന്നവർ അദ്ദേഹത്തെ ബോധ്യപ്പെടുത്താത്തതാവാം. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാെതയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിമാനങ്ങളുടെ എണ്ണത്തിൽ നിബന്ധനകൾ വെക്കുന്നതിന് പകരം കേരളത്തിലേക്ക് എത്ര വിമാനങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവോ അതിനെല്ലാം അനുവാദം നൽകുമെന്ന തീരുമാനം കൈക്കൊണ്ടാൽ മതി. നിരന്തരമായി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന ആരോ ഉണ്ടെന്നാണ് കരുതുന്നത്. അതിനാൽ അദ്ദേഹം കാര്യങ്ങൾ വിശദമായി മനസ്സിലാക്കി സംസാരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.