കേരളത്തിൽ എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശിപാർശ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു​ള്ള ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്) കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ കേ​​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഭാ​ര​തി പ്ര​വീ​ൺ പ​വാ​ർ. ഇ​തി​നാ​യി സ്ഥ​ലം നി​ർ​ദേ​ശി​ക്കാ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​​പ്പെ​ട്ട​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

എ​യിം​സി​ന് ത​ത്ത്വ​ത്തി​ലു​ള്ള അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യിട്ടുണ്ട്​. ബ​ജ​റ്റ്​ വി​ഹി​തം വ​ക​യി​രു​ത്തു​ന്ന​തി​നും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ത്ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം വേ​ണം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യാ​ണ് കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ കി​നാ​ലൂ​രി​ൽ എ​യിം​സ്​ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​ന് ഏ​പ്രി​ൽ 19ന് ​ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് എയിംസ്​ പരിഗണനയിലാണെന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി സ്വാ​സ്ഥ്യ സു​ര​ക്ഷാ​യോ​ജ​ന​ക്ക്(​പി.​എം.​എ​സ്.​എ​സ്.​​വൈ) കീ​​ഴി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഘ​ട്ടം ഘ​ട്ട​മാ​യി എ​യിം​സ്​ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു. എ​യിം​സി​നാ​യി നാ​ല്​ സ്ഥ​ല​ങ്ങ​ൾ കേ​ര​ള​സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ത്തി​ന്​ മു​മ്പാ​കെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്​ (എ​ൻ.​എ​ച്ച്.​എം) കീ​ഴി​ൽ ഓ​രോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി സാ​മ്പ​ത്തി​ക​വും സാ​​ങ്കേ​തി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്​ അ​നു​സ​രി​ച്ചാ​ണി​ത്. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ന്​ സ​ന്തോ​ഷ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി തു​ട​ർ​ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാർശയിൽ സന്തോഷമുണ്ടെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. ധനകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എയിംസിനായി സംസ്ഥാനം നിർദേശിച്ച നാല് സ്ഥലങ്ങളിൽ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

2025ഓ​ടെ രാ​ജ്യ​ത്ത് 22 പു​തി​യ എ​യിം​സ് ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ എ​യിം​സ് കേന്ദ്രം പ്ര​ഖ്യാ​പിച്ചിരുന്നു. എന്നാൽ, ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന മു​റ​വി​ളി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കേ​ര​ളം.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ 200 ഏ​ക്ക​ർ സ്ഥ​ലം കി​നാ​ലൂ​രി​ൽ ക​ണ്ടെ​ത്തി റ​വ​ന്യു വ​കു​പ്പി​ന് കൈ​മാ​റിയിരുന്നു. മാ​ത്ര​മ​ല്ല കി​നാ​ലൂ​രി​ലെ നി​ർ​ദി​ഷ്ട സ്ഥ​ലം സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ച് ഏ​റെ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ത​ദ്ദേ​ശീ​യ​രാ​യ നാ​ട്ടു​കാ​രും എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ക്കു​ക മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ സ്ഥ​ലം ആ​വ​ശ്യ​മാ​യാ​ൽ ത​ങ്ങ​ളു​ടെ കി​ട​പ്പാ​ടം പോ​ലും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കി. 1500 കോ​ടി​യോ​ളം രൂ​പ കേ​ന്ദ്രം ചെ​ല​വാ​ക്കി​യാ​ൽ മാ​ത്ര​മേ എ​യിം​സ് എ​ന്ന കേ​ര​ള​ത്തി​ന്റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കൂ.

Tags:    
News Summary - Union Ministry of Health recommends sanction of AIIMS in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.