കോട്ടയം: വൈസ് ചാൻസലർ നിയമനനടപടി വേഗത്തിലാക്കാൻ ചാൻസലേഴ്സ് മീറ്റിൽ ധാരണ. വെറ്ററിനറി, കണ്ണൂർ , കേരളകലാമണ്ഡലം, കാലടി എന്നീ നാല് സർവകലാശാലകളിലാണ് വൈസ് ചാൻസലർമാരുടെ ഒഴിവുള്ളത്. ഇതിൽ വെറ്ററിനറി, കലാമണ്ഡലം എന്നിവിടങ്ങളിലെ നിയമനനടപടി ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിൽ ഏതിർ സത്യവാങ്മൂലമടക്കം സമർപ്പിച്ച് സ്റ്റേ നീക്കാനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനമായി.ചാൻസലറും സർക്കാറും ചേർന്ന് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച മഹാത്്മഗാന്ധി സർവകലാശാല ആസ്ഥാനത്ത് ചേർന്ന മൂന്നാമത് ചാൻസലേഴ്സ് മീറ്റിനുശേഷം ചാൻസലർകൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.ജി.സി മാനദണ്ഡം കർശനമായി പാലിച്ചായിരിക്കും നിയമനം. സർക്കാർ നിർദേശിക്കുന്നവരിൽനിന്ന് ചാൻസലർ ഒരാളെ തെരഞ്ഞെടുക്കും. സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയിലെ അംഗങ്ങൾ രാഷ്്ട്രീയ അനുഭാവം മാറ്റിവെച്ച് തീരുമാനങ്ങൾ എടുക്കണമെന്നും ലോകോത്തര നിലവാരത്തിലേക്ക് സ്ഥാപനങ്ങൾ വളരാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാല് സർവകലാശാലകൾ മാനവവിഭവശേഷി മന്ത്രാലയത്തിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്. മുമ്പ് കൊച്ചി സർവലാശാല മാത്രമാണ് റാങ്കിങ്ങിൽ ഇടം നേടിയതെങ്കിൽ ഇക്കുറി കേരള, കോഴിക്കോട്, എം.ജി സർവകലാശാലകളും നേട്ടം കൈവരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക അസമത്വം, അതിക്രമങ്ങൾ, മയക്കുമരുന്ന് എന്നിവ ഒഴിവാക്കണം. ഒാൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നതും കാമ്പസുകളിൽ രക്തദാന സന്നദ്ധരുടെ രജിസ്ട്രി പ്രസിദ്ധീകരിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക േപ്രാത്സാഹനം നൽകണമെന്ന നിർദേശവും ചർച്ചയായതായി ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ നടക്കുന്ന ഗവേഷണം പൊതുസമൂഹത്തിന് പ്രയോജനകരമായ രീതിയിൽ വിന്യസിക്കാൻ നടപടി ആരംഭിക്കണമെന്ന് യോഗത്തിൽ പെങ്കടുത്ത മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
വൈസ് ചാൻസലർമാരായ പ്രഫ. പി.കെ. രാധാകൃഷ്ണൻ, ഡോ. കെ. മുഹമ്മദ് ബഷീർ, പ്രഫ. പി. രാജേന്ദ്രൻ, പ്രഫ. ജെ. ലത, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ധർമരാജ് അടാട്ട്, റാണി ജോർജ്, ഡോ. എം.കെ.സി. നായർ, എക്സ്. അനിൽ, ഡോ. എ. രാമചന്ദ്രൻ, കെ. ജയകുമാർ , ഡോ. കുഞ്ചെറിയ പി. ഐസക് എന്നിവർ സർവകലാശാലകളുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.