തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതിയും പി.എ സ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിനും രണ്ടാംപ്രതി പി.എസ്.സി 28ാം റാങ്കുകാരൻ നസീമിനും സർവകലാശാല പരീക്ഷകളിൽ ലഭിച്ചത് പൂജ്യം മാർക്ക്. പലവിഷയങ്ങളിലും എഴുത്തുപരീക്ഷയിൽ ലഭിച്ചത് പൂജ്യമാണെങ്കിലും ഇേൻറണൽ മാർക്ക് നൽകുന്നതിൽ കോളജിലെ അധ്യാപകർ ഉദാരമതികളായതോടെ ‘സംപൂജ്യ’ പദവിയിൽ നിന്നു ഇരുവരും രക്ഷപ്പെട്ടു. ഇരുവരും എം.എ ഫിലോസഫി ഒന്നാം സെമസ്റ്റർ രണ്ടുതവണ എഴുതിയിട്ടും ജയിച്ചില്ല. പി.എസ്.സി റാങ്ക് പട്ടികയിലെ സംശയം വർധിപ്പിക്കുന്നതാണ് മാർക്കുകളുടെ നില.
കഴിഞ്ഞവർഷം മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ശിവരഞ്ജിത്തിന് ലോജിക് പരീക്ഷക്ക് ലഭിച്ചത് പൂജ്യമായിരുന്നു. ഇേൻറണൽ കൂടി ചേർത്തപ്പോൾ ആറായി. ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി -നാല്, വെസ്റ്റേൺ ഫിലോസഫി -ഏൻഷ്യൻറ്, മിഡീവൽ ആൻഡ് മോഡേൺ -ആറര, മോറൽ ഫിലോസഫി -39 എന്നിങ്ങനെയായിരുന്നു മറ്റ് മാർക്കുകൾ. കഴിഞ്ഞ ജനുവരിയിൽ ഒന്നാം സെമസ്റ്റർ സപ്ലിമെൻററി ആയി വീണ്ടും എഴുതിയപ്പോൾ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി -12, വെസ്റ്റേൺ ഫിലോസഫി -ആൻഷ്യൻറ്, മിഡീവൽ ആൻഡ് മോഡേൺ -3.5, ലോജിക് -13, മോറൽ ഫിലോസഫി -46.5 എന്നിങ്ങനെയായി. ഒരു പേപ്പർ ജയിക്കാൻ ഇേൻറണൽ ഉൾപ്പെടെ 100ൽ 50 മാർക്ക് വേണം. കഴിഞ്ഞ ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്ററിൽ ഫിലോസഫിക്കൽ കൗൺസിങ് -ഇന്ത്യൻ ആൻഡ് വെസ്റ്റേൺ പേപ്പറിന് 15 മാർക്ക് ഇേൻറണൽ ലഭിച്ചതിനാൽ 52 മാർക്ക് നേടി. അതേസമയം കാൻറ് ആൻഡ് ഹെഗൽ പേപ്പറിന് ഇേൻറണലിന് 15 ലഭിച്ചിട്ടും 35.5 മാർക്കേ നേടാനായുള്ളൂ.
രണ്ടാംപ്രതിയും 28ാം റാങ്കുകാരനുമായ എ.എൻ. നസീം പുനഃപ്രവേശനം നേടിയാണ് എം.എ ഫിലോസഫിക്ക് പഠിക്കുന്നത്. 2017 ഫെബ്രുവരിയിൽ ഒന്നാം സെമസ്റ്റർ പരീക്ഷക്ക് ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി -41, വെസ്റ്റേൺ ഫിലോസഫി ഏൻഷ്യൻറ് ആൻഡ് മിഡീവൽ -45, ലോജിക് -53, മോറൽ ഫിലോസഫി -18 എന്നിങ്ങനെയായിരുന്നു മാർക്ക്. ലോജിക്കിന് ഇേൻറണൽ മാർക്ക് 10 ആയിരുന്നു. രണ്ടാം സെമസ്റ്ററിൽ ഫിലോസഫി ഓഫ് വേദാന്ത, മോഡേൺ വെസ്റ്റേൺ ഫിലോസഫി എന്നിവക്ക് എഴുത്തുപരീക്ഷയിൽ പൂജ്യം മാർക്കായതിനാൽ ഇേൻറണലിെൻറ 10 മാർക്ക് മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.