കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില െ കേസ് ഡയറി ഹാജരാക്കണമെന്ന് പൊലീസിനോട് ഹൈകോടതി. മൂന്നാം പ്രതി എ.ആര്‍ അമറിെൻറ മുൻകൂർ ജാമ്യ ഹരജിയിലാണ് ജ സ്റ്റിസ് ബി. സുധീന്ദ്ര കുമാറിെൻറ ഉത്തരവ്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
ആക്രമണത്തിൽ പങ്കില്ലെന്നും മറ്റു പ്രതികൾക്കൊപ്പം അസഭ്യം പറയുക മാത്രമാണ് ചെയ്തതെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും പറഞ്ഞാണ് ഇയാൾ കോടതിയെ സമീപിച്ചത്. എന്നാൽ, അഖിലിന് എതിരായ ആക്രമണത്തില്‍ ഹരജിക്കാരന് നിര്‍ണായക പങ്കുണ്ടെന്നും അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഇയാളാണെന്നും പൊലീസ് വാദിച്ചു.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ളതായി കേസ് രേഖകള്‍ വായിച്ച കോടതി നിരീക്ഷിച്ചു. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാര്‍ഥിസംഘടനയിലെ അംഗമായ ഇയാളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നത് എന്തിനാണെന്നും നിരപരാധിയാണെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.