തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ മൂന്നാംവർഷ ബിരുദവിദ്യാർഥിയായ അഖിലിനെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമങ്ങൾ തുടർന്നതായി വ്യക്തമാക്കുന്ന ദൃശ്യ ങ്ങള് പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുെവക്കുന്നതും കോളജിലൂടെ നടത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു.
കുത്തിയ എസ്.എഫ്.െഎ മുൻ നേതാക്കൾ സംഭവത്തിന് ശേഷവും കോളജ് വളപ്പിൽ തന്നെയുണ്ടായിരുന്നു. കോളജിന് പുറത്ത് നിന്നുള്ള വിദ്യാർഥികളും സ്ഥലത്തുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ തടഞ്ഞത് പുറത്തുനിന്ന് എത്തിയവരും സംസ്കൃത കോളജിലെ ചില വിദ്യാർഥികളുമായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.