തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സമാധാനാന്തരീക്ഷം തകർത്ത് കാമ്പസിനുള്ളിൽ വീണ്ടും എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാം വർഷ ബോട്ടണി വിദ്യാർഥി അഖിലിനെ (19) പൊലീെസത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേരെ പ്രതികളാക്കി കേൻറാൺമെൻറ് പൊലീസ് കേസെടുത്തു. മൂന്നാം വർഷ ബോട്ടണി വിദ്യാർഥികളായ അനന്ദു ഷാജി, നിഥുൻ, അതുൽ, സിദ്ധാർഥ് എന്നിവർക്കെതിരെയാണ് മർദനം, റാഗിങ് തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അടിപിടി. ബോട്ടണിയിലെ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്മെൻറ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. വാക്കു തർക്കത്തിനിടയിൽ രണ്ടാം വർഷ വിദ്യാർഥികളെ മൂന്നാം വർഷക്കാർ മർദിക്കുകയായിരുന്നു.
കുറുവടിയും ഹോക്കി സ്റ്റിക്കുമായി രണ്ടാം വർഷക്കാരെ ഓടിച്ച് അടിച്ചു. സംഭവം കൈവിട്ടുപോകുമെന്നു കണ്ടതോടെ കോളജിന് മുന്നിലുണ്ടായിരുന്ന പൊലീസ് അകത്തുകയറി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. ഉടൻതന്നെ കോളജിലെ ക്ലാസ് അവസാനിപ്പിക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകി. അഖിലിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേർക്കെതിരെയും കേസെടുത്തത്.
എസ്.എഫ്.ഐ പ്രവർത്തകൻ അഖിലിനെ പി.എസ്.സി ചോദ്യപേപ്പർ തട്ടിപ്പിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും കുത്തിവീഴ്ത്തിയതിന് ശേഷവും കോളജിലെ വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. കെട്ടിടത്തിെൻറ നടപ്പാതയിലൂടെ വണ്ടി ഓടിച്ചുകയറ്റിയതിനെ തുടർന്നുള്ള തർക്കമാണ് അന്നു സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.