മാ​ർ​ക്ക് ദാ​ന വിവാദം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ല; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: ഉന്നതവിദ്യാഭ്യാസ വകുപ്പ്​ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ മാ​ർ​ക്ക് ദാ​ന വി​വാ​ദം സം​ബ​ന്ധി​ച്ച്​ പ്രതിപക്ഷം നൽകിയ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് സ്​പീക്കർ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച ​ു. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ഡി. സ​തീ​ശ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി​ യ​ത്. എന്നാൽ സ്​പീക്കൽ അനുമതി നിഷേധിച്ചതിൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

സവർകലാശാലകളിൽ മാർക്കം ദാനം നടത്തിയ ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ​ നി​ന്ന് പു​റ​ത്താ​ക്ക​ണ​ം. മ​ന്ത്രി​ക്ക് സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും സ​തീ​ശ​ൻ ചൂണ്ടിക്കാട്ടി. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ചാ​ൻ​സ​ല​റു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​ണ് പ്രോ ​ചാ​ൻ​സ​ല​ർ​ക്ക് അ​ധി​കാ​ര​മു​ള്ള​ത്. മാർക്ക് ദാനം അദാലത്തിൽ അല്ലെന്ന മന്ത്രിയുടെ വാദം തെറ്റ്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണിത്. പരീക്ഷാഫലം വന്നതിനു ശേഷം മാർക്ക് കുട്ടി നൽകാൻ എന്ത് ചട്ടമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. ധ​ർ​മ്മ സം​സ്ഥാ​പ​ന​ത്തി​നാ​യി മ​ന്ത്രി അ​വ​ത​രി​ക്ക​ണോ​യെ​ന്നും സ​തീ​ശ​ൻ വിമൾശി​ച്ചു.

അ​തേ​സ​മ​യം, മ​റു​പ​ടി​യി​ൽ നേ​ര​ത്ത​ത്തെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രം​ഗ​ത്തെ​ത്തി. മോ​ഡ​റേ​ഷ​ൻ തീ​രു​മാ​നം സി​ൻ​ഡി​ക്കേ​റ്റി​ന്‍റേതാ​ണ്.ന്യായമായത് അർഹതപ്പെട്ടവർക്ക് കിട്ടുകയാണുണ്ടായത്. മന്ത്രിക്കൊ ഓഫീസിനോ ഇതിൽ പങ്കില്ല. പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചത്. മ​ല​പോ​ലെ വ​ന്ന​ത് എ​ലി​പോ​ലെ പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ട്ട മു​ത​ൽ തി​രി​ച്ച് കൊ​ടു​ത്ത​ത് കൊ​ണ്ട് ക​ള​വ് ക​ള​വ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു. മാ​ർ​ക്ക് കും​ഭ​കോ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ക​ള്ള​ക്ക​ണി​യാ​ണെ​ന്നും ചെന്നിത്തല ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന് സ്‌​പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചതോടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യായിരുന്നു.

Tags:    
News Summary - University Mark Scam - Opposition left assembly - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.