തിരുവനന്തപുരം: സ്വാശ്രയ കോളജുകളിൽ നിയമിക്കുന്ന അധ്യാപക -അനധ്യാപക ജീവനക്കാർക്ക് സർവകലാശാല രജിസ്ട്രേഷൻ നിർബന്ധമാക്കാനും സേവനവേതന വ്യവസ്ഥകൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്ന കേരള സ്വാശ്രയ കോളജ് അധ്യാപക -അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ നിയമസഭ പാസാക്കി. സ്വാശ്രയ കോളജ് നിയമനത്തിന് ഇനി മാനേജ്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും നിയമിക്കപ്പെടുന്നവർ തസ്തിക, ശമ്പള സ്കെയിൽ, ഇൻക്രിമെൻറ്, ഗ്രേഡ്, പ്രൊമോഷൻ, നിയമന കാലയളവ്, ശമ്പളം, ബത്ത, അധികസമയ ജോലി എന്നിവ സംബന്ധിച്ച് മാനേജ്മെൻറുമായി കരാറിൽ ഏർപ്പെടുകയും ചെയ്യണം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണനാണ് ബിൽ അവതരിപ്പിച്ചത്.
തൊഴിൽ ദിനങ്ങൾ, ജോലി സമയം എന്നിവ സർക്കാർ, എയ്ഡഡ് കോളജ് ജീവനക്കാരുടെതിന് സമാനമായിരിക്കും. പൊതു അവധി, ആകസ്മിക അവധി, പ്രസവാവധി എന്നിവയും സമാനമാണ്. ജീവനക്കാർക്ക് പി.എഫ് ഏർപ്പെടുത്തണം. കേന്ദ്ര സർക്കാർ അംഗീകൃത ഇൻഷുറൻസ് പരിധിയിൽ ആറു മാസത്തിനകം അംഗമാക്കണം.
മാനേജ്മെൻറ് സ്വീകരിക്കുന്ന അച്ചടക്ക നടപടിയിൽ പരാതിയുണ്ടെങ്കിൽ ജീവനക്കാർക്ക് സർവകലാശാലയിൽ അപ്പീൽ നൽകാം. അപ്പീൽ വൈസ് ചാൻസലർ തീർപ്പാക്കണം. ജീവനക്കാരെ നിയമിച്ചാൽ വിവരങ്ങൾ മൂന്നു മാസത്തിനകം സർവകലാശാലയിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടിക്രമം സർവകലാശാല നിശ്ചയിക്കും.
കോളജുകളിൽ ഇേൻറണൽ ക്വാളിറ്റി അഷുറൻസ് സെൽ, അധ്യാപക -രക്ഷാകർതൃ അസോസിയേഷൻ (പി.ടി.എ), വിദ്യാർഥി പരാതി പരിഹാര സെൽ, കോളജ് കൗൺസിൽ, ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിനുള്ള 2013ലെ കേന്ദ്ര ആക്ട് പ്രകാരമുള്ള ഇേൻറണൽ കംപ്ലയിൻസ് കമ്മിറ്റി എന്നിവ രൂപവത്കരിക്കണം.
കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ്, കണ്ണൂർ, എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലകൾ നിയമത്തിെൻറ പരിധിയിൽ വരുമെങ്കിലും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്വാശ്രയ മെഡിക്കൽ കോളജുകൾ ഉൾപ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.