ഇടുക്കിയില്‍ അജ്ഞാത ജീവി; ആടിനെ കൊന്ന് ഭക്ഷിച്ചു

തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ ഭീതി വിതച്ച് അഞ്ജാത ജീവി. നങ്കുതൊട്ടിയിൽ കൂട്ടിൽ കിടന്ന ആടിനെ അഞ്ജാത ജീവി കൊന്ന് ഭക്ഷിച്ചു. അജ്ഞാത ജീവിയെ കണ്ടെത്താൻ മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാങ്കുതൊട്ടി സ്വദേശി മാത്തുകുട്ടിയുടെ ആടിനെ അഞ്ജാതാ ജീവി ആക്രമിച്ചു കൊന്നത്. രാവിലെ ആടിനെ കറക്കുവാനായി എത്തിയപ്പോൾ ചത്തനിലയിൽ ആടിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആക്രമിച്ച ജീവിയെ കണ്ടെത്താനായില്ല കഴിഞ്ഞ വർഷം പ്രദേശത്ത് കുളത്തിൽ വീണ് കടുവ ചത്തിരുന്നു.

മേഖലയിൽ ഇറങ്ങിയത് പൂച്ചപുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. അജ്ഞാത ജീവിയെ കണ്ടെത്താൻ വനംവകുപ്പ് രാത്രികാല പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Unknown creature in Idukki; A goat was killed and eaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.