കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. നടൻ പ്രധാനവേഷത്തിലെത്തിയ ‘മളികപ്പുറം’ സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനമെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രൊമോഷൻ യാത്രക്കിടെ വത്സൻ തില്ലങ്കേരി ഏട്ടനെ കണ്ടു, എന്ത് തങ്കപ്പെട്ട മനുഷ്യൻ -ഒന്നിച്ചുള്ള ഫോട്ടോ അടക്കം പങ്കുവെച്ച് നടൻ ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.
കണ്ണൂരിലെയും കോഴിക്കോട്ടോയും ആളുകൾ വിസ്മയിപ്പിക്കുന്നു! നല്ല ഭക്ഷണവും ഒരുപാട് സ്നേഹവും! കേരളത്തിലുടനീളം ഞങ്ങളുടെ സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷമുണ്ട്. ഉടൻ കേരളത്തിന് പുറത്തും ചിത്രം റിലീസിനെത്തും. മറ്റു ഭാഷകളിലും ചിത്രം ഉടൻ പുറത്തിറങ്ങും -ഉണ്ണി മുകുന്ദൻ അറിയിച്ചു.
നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ഉണ്ണി മുകുന്ദനെയും ‘മളികപ്പുറം’ സിനിമയെയും അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.