തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. റിേട്ടണിങ്ങ് ഒാഫീസർക്ക് നൽകിയ പരാതി തള്ളിയതിനെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
സി.പി.െഎ, എൻ.സി.പി, ജനതാ ദൾ(എസ്) വോട്ടർമാർ വോട്ട് ചെയ്ത ബാലറ്റ് പേപ്പർ അതാത് പാർട്ടികളുടെ അംഗീകൃത ഇലക്ഷൻ ഏജൻറുമാരെ കാണിച്ചില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി കണ്ട് ഇൗ എം.എൽ.എമാരുടെ വോട്ട് റദ്ദാക്കണമെന്നുമായിരുന്നു കോൺഗ്രസ് എം.എൽ.എ സണ്ണിജോസഫ് നൽകിയ പരാതി. 24 എം.എൽ.എമാർക്കെതിെര ആയിരുന്നു പരാതി.
എന്നാൽ ഇലക്ഷൻ ഏജൻറ് വേണമെന്നത് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി റിേട്ടണിങ്ങ് ഒാഫീസർ ഹരജി തള്ളുകയായിരുന്നു. ഇലക്ഷൻ ഏജൻറിനെ നിയിമിക്കണമെന്ന് നിർബന്ധമില്ല. ഏജൻറിനെ നിയമിച്ചിട്ടുണ്ടെങ്കിൽ ബാലറ്റ് പേപ്പർ കാണിക്കണമെന്നാണ് നിയമം എന്നായിരുന്നു റിേട്ടണിങ്ങ് ഒാഫീസർ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.