???????

സുരേഷി​െൻറ പാമ്പ് പിടിത്തത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ; വീട്ടിൽനിന്ന് മൂർഖനെ പിടികൂടി

ചാത്തന്നൂർ (കൊല്ലം): ഭാര്യയെ കൊലപ്പെടുത്താൻ പാമ്പിനെ കൈമാറിയ പാമ്പ് പിടുത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിനെതിരെ നാട്ടുകാർ. സുരേഷി​​െൻറ പാമ്പ് പിടിത്തത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മയക്കുമരുന്ന് സംഘങ്ങളും മറ്റും പാമ്പിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്. 

തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് ടൂറിസ്​റ്റ് സംഘങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുണ്ട്. ഇവർക്ക് പാമ്പിനെ കൈമാറുന്ന സംഭവവും ഉണ്ട്. ഇരുതലമൂരിയെ കച്ചവടം ചെയ്യുന്ന സംഘങ്ങളും ഇവിടെയുണ്ട്. രണ്ടു മാസം മുമ്പ്​ ഇരുതലമൂരിയെ ചാത്തന്നൂർ പാലമുക്കിന് സമീപത്ത് റോഡൽനിന്ന് ഇയാൾ പിടികൂടിയിരുന്നു. അന്ന് അവിടെനിന്ന് പാമ്പിനെ കൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചിരുന്നെങ്കിലും പൊലീസി​​െൻറ  ഇടപെടൽ മൂലം അഞ്ചൽ ഫോറസ്​റ്റ്​ സ്​റ്റേഷനിൽ എത്തിക്കുകയും അതുവഴി തിരുവനന്തപുരം കാഴ്ചബംഗ്ലാവിന് കൈമാറുകയായിരുന്നു. 

പ്രതിഫലം വാങ്ങാതെയുള്ള ഇയാളുടെ പാമ്പ് പിടിത്തത്തിന് പിന്നിൽ ദുരൂഹയുണ്ടെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. പാമ്പ് പിടിത്തക്കാർ വനപാലകരുടെ സഹായത്തോടെയാണ് പിടികൂടിയ പാമ്പിനെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടുന്നത്. പാമ്പിനെ കൊണ്ട് പോകുന്നതിന് മുമ്പ് പൊലീസിനെയും വാർഡിലെ ജനപ്രതിനിധിയെയും അറിയിക്കണമെന്നുണ്ട്. ഒപ്പം വനംവകുപ്പിനെയും അറിയിക്കുകയും അവർക്ക് കൈമാറുകയും ചെയ്യണമെന്നാണ് നിയമം. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇയാൾ പാമ്പ് പിടിത്തം നടത്തിയിരുന്നത് എന്ന പരാതിയും ഉയരുന്നുണ്ട്.

മൂർഖൻ പാമ്പിനെ അനധികൃതമായി കൈവശംവെച്ചതിനും വിൽപന നടത്തിയതിനും സുരേഷ്കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്​. വനംവന്യജീവി സംരക്ഷണം നിയമപ്രകാരമാണ് ഫോറസ്​റ്റ്​ വിഭാഗം കേസെടുത്തത്. കേസി​​െൻറ അടിസ്ഥാനത്തിൽ സുരേഷി​​െൻറ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒരു മൂർഖൻ പാമ്പിനെ കണ്ടെടുത്തു. അഞ്ചൽ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ ബി.ആർ. ജയ​​​െൻറ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത മൂർഖൻ പാമ്പിനെ വൈദ്യപരിശോധനക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. 

Tags:    
News Summary - uthra death news suresh snake case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.