മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന പാമ്പ് എന്ന നിലയിൽ ഒരാളെ രണ്ടു തവണ കടിച്ചെന്നത് വിശ്വസിക്കാനാകില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫിസർ ഡോ. ജെ. കിഷോർകുമാർ. കടികൾ രണ്ടും ഒരേ സ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നതെന്നാണ് കേസിലെ സാക്ഷിയായി ഹാജരായ ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫിസർ മൊഴി നൽകിയത്.
മൂർഖൻ പാമ്പുകൾ ജനൽ വഴി കയറണമെങ്കിൽ അതിെൻറ മൂന്നിെലാന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി ഒരു കാരണവശാലും മുകളിലേക്ക് കയറി രണ്ടാം നിലയിലെത്തിയെന്നത് വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്പ് കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴി നൽകി.
അണലി കടിച്ച ശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണം ചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ ആൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴി നൽകി. ഇൗ സമയമത്രയും ഉത്ര വേദന കൊണ്ടു കാലിൽ അടിച്ചു കരയുകയായിരുന്നെന്നും പ്രാഥമിക മരുന്നുകൾ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും ഡോക്ടർ മൊഴി നൽകി.
അത്യാസന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നുവെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ, എന്തോ കൈയിൽ കടിച്ചതാണെന്ന് പറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയി എന്ന് അഞ്ചൽ സെൻറ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദർ മൊഴി നൽകി.
പരിശോധനയിൽ ജീവെൻറ ഒരു ലക്ഷണവും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടു തുടച്ചപ്പോൾ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി. പിന്നീട്, അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുമ്പ് അണലി കടിച്ച വിവരം മനസ്സിലാക്കിയതെന്നും മൊഴി നൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പോയി നോക്കിയവർ പാമ്പിനെ കണ്ടുവെന്നും അത് മൂർഖനായിരുന്നെന്നും പറഞ്ഞതായും മൊഴി നൽകി. ചൊവ്വാഴ്ച സാക്ഷി വിസ്താരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.