യു.പിയിൽ കഴിഞ്ഞ 10 മാസത്തിനിടെ 921 പൊലീസ് ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത് 33 പേർ

ലഖ്നോ: യോഗി ആദിത്യനാഥ് സർക്കാറിന് കീഴിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ഉത്തർപ്രദേശിൽ നടന്നത് 921 പൊലീസ് ഏറ്റുമുട്ടലുകൾ. മൂന്ന് പൊലീസുകാരടക്കം 33 പേർക്കാണ് ഈ ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടമായത്. അസംഗഡിൽ നിന്നുള്ള ചന്നു സോങ്കർ ആണ് അവസാനമായി കൊല്ലപ്പെട്ടയാൾ. 


ആറുമാസത്തിനിടെ 19 ഏറ്റുമുട്ടലുകൾ ഉണ്ടായതിനെ തുടർന്ന് 2017 നവംബർ 22ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് ലഭിച്ച് ഒന്നര മാസത്തിനുള്ളിൽ എട്ട് ഏറ്റുമുട്ടലുകൾ വീണ്ടും നടന്നു. പുതുവർഷ ദിനത്തിൽ പോലും മൂന്ന് ഏറ്റുമുട്ടലുകളാണ് നടന്നത്. ഇവ എട്ടുപേരുടെയും ഒരു കോൺസ്റ്റബിളിൻെറയും ജീവനെടുത്തു. എന്നാൽ മനുഷ്യാവകാശ കമീഷനിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ നിലപാട്.

Tags:    
News Summary - Uttar Pradesh in last 10 months: 921 encounters, 33 deaths - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.