കൊച്ചി: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച 10 മണിക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു വരും.
12 മണി മുതൽ തിരുനക്കര മൈതാനിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് കോട്ടയത്തു നിന്നും കുറിച്ചിത്താനത്തേക്ക് കൊണ്ടു പോകും. തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ സംസ്കരിക്കും.
തിങ്കളാഴ്ച രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിക്കും. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ, താരീഖ് അൻവർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.