കോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തെച്ചൊല്ലി പാർട്ടിയിൽ വിവാദം തുടരുന്നതിനിടെ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ല േനതൃത്വം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും വെള്ളിയാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനമായി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
അതിനിടെ, ആരോപണവിധേയനായ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരിക്കെതിരെ കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജി മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി. മരിക്കുന്നതിനുമുമ്പ് സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കുറിച്ച് അശ്ലീലം പറഞ്ഞതായി ഇതിലുണ്ട്. എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാനെയും വിളിച്ച് ഉഴവൂർ വിജയനെയും ഭാര്യെയയും മക്കളെയും കുറിച്ച് മയൂരി മോശമായി സംസാരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി തുടർ നടപടിക്കായി മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. വിജയെൻറ ഭാര്യയും മക്കളും കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ജില്ല കമ്മിറ്റി യോഗത്തിലും സുൾഫിക്കർ മയൂരിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഉഴവൂരിെൻറ മരണത്തിനുപിന്നിൽ മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണത്തിന് പങ്കുണ്ടെന്നും ആരോപണം ഉയർന്നു. വിജയനെ വിമർശിക്കാൻ സുൾഫിക്കർ മയൂരിയെ േപ്രരിപ്പിച്ചവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. ഇരുപതിന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കും. ഉഴവൂർ വിജയന് പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് ജില്ല പ്രസിഡൻറ് ടി.വി. ബേബി പറഞ്ഞു. എന്നാൽ, പാർട്ടിക്കുപുറത്ത് ശത്രുക്കളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാനകാലങ്ങളിൽ സുൾഫിക്കർ മയൂരി ഉഴവൂരിനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ സംസ്ഥനകമ്മിറ്റി അംഗവും ഉഴവൂരിെൻറ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളം രംഗെത്തത്തിയതോടെയാണ് വിഷയം ചർച്ചയായത്. എന്നാൽ, മന്ത്രി തോമസ് ചാണ്ടി സുൾഫിക്കർ മയൂരിയെ പിന്തുണക്കുന്ന നിലപാട ്സ്വീകരിച്ചതോടെ ഒരുവിഭാഗം ജില്ല പ്രസിഡൻറുമാർ രഹസ്യയോഗം ചേർന്ന് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോട്ടയം ജില്ല കമ്മിറ്റി ഇൗ ആവശ്യവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.