ഉഴവൂർ വിജയ‍െൻറ മരണം: സുൽഫിക്കർ മയൂരിക്കെതിരെ  ക്രൈംബ്രാഞ്ച് കേസെടുത്തേക്കും 

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​​െൻറ മ​ര​ണ​ത്തി​ൽ അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ൽ​ഫി​ക്ക​ർ മ​യൂ​രി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തേ​ക്കും. ആ​ശു​പ​ത്രി​യി​ൽ ആ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സു​ൾ​ഫി​ക്ക​ർ ഉ​ഴ​വൂ​രി​നെ വി​ളി​ച്ച ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് കോ​ട്ട​യം എ​ൻ.​സി.​പി ജി​ല്ല ക​മ്മി​റ്റി​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളും ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. തി​ങ്ക​ളാ​ഴ്ച പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളാ​യ പാ​യി​ച്ച​റ ന​വാ​സി​െൻറ മൊ​ഴി ഡി​വൈ.​എ​സ്.​പി ഉ​ജ്ജ്വ​ൽ​കു​മാ​ർ രേ​ഖ​പ്പെ​ടു​ത്തി.

സു​ൽ​ഫി​ക്ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും വ്യ​ക്തി​പ​ര​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​പ​മാ​നി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്ത​തി​െൻറ ശ​ബ്​​ദ​രേ​ഖ ന​വാ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. അ​ടി​കൊ​ടു​ക്കു​മെ​ന്നും കൊ​ല്ലു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ര​ണ്ടോ മൂ​ന്നോ കോ​ടി മു​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് ന​വാ​സ് കൈ​മാ​റി​യ ശ​ബ്​​ദ​രേ​ഖ​യി​ലു​ള്ള​ത്. ശ​ബ്​​ദ​രേ​ഖ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റി. ഇ​ത് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഒ​രു​ങ്ങു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​െൻറ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഐ.​ജി എ​സ്. ശ്രീ​ജി​ത് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്​​റ​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും. ഭാ​ര്യ​യു​ടെ ബ​ന്ധു​വി‍​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​ലും കാ​യം​കു​ള​ത്തെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത​ശേ​ഷം എ​ൻ.​സി.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​തീ​ഷ്, നി​തി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ട​ങ്ങ​വെ സു​ൽ​ഫി​ക്ക​ർ, ഉ​ഴ​വൂ​ർ വി​ജ​യ​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ശ്ലീ​ല​വും അ​പ​വാ​ദ​വും പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 

Tags:    
News Summary - uzhavur vijayan's death: Crime Branch file case against Sulfikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.