ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിക്കുന്നതിനെതിരെ എൽ.ഡി.എഫ് വിപുലമായ ആക്ഷേപം ഉന്നയിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
കൺസൽട്ടൻസികളുടെ പിൻവാതിൽ നിയമന അവസരം നഷ്ടമാകുേമാ എന്ന ആശങ്കയും ഇതിനു പിന്നിലുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യമേഖലക്ക് നല്കിയവരാണ് ഇപ്പോള്‍ അഴിമതി ആരോപണം ഉന്നയിക്കുന്നത്.
കേരള സര്‍ക്കാര്‍ കൂടി പങ്കാളിയായ നടപടികളുടെ ഫലമായാണ് വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്പിച്ചത്. കേരളം എതിര്പ്പറിയിച്ചപ്പോള്തന്നെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കാളിത്തമുള്ള കമ്പനിയെ കൂടി ഉള്‍പ്പെടുത്തിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.