ഡോ. വന്ദനയുടെ കൊലപാതകം പൊലീസിന്‍റെ കഴിവുകേടെന്ന് വി. മുരളീധരൻ

കോട്ടയം: കേരളത്തിലെ പൊലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസ്സഹായരുമായതിനാലാണ്​ ഡോ. വന്ദന പൊലീസിന്‍റെ കൺമുന്നിൽ കൊല ചെയ്യപ്പെട്ടത്. സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നത് ഗൗരവമായി പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് വിശദീകരിക്കണം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം. വിവാദ പ്രസ്താവനയിൽ ആരോഗ്യമന്ത്രി വീണ ജോർജ് മാപ്പ് പറയണം. അക്രമികൾക്ക് ഒപ്പമാണ് സർക്കാർ എന്ന സന്ദേശം നൽകുന്ന അപക്വമായ പ്രതികരണമാണ് വീണ ജോർജിൽ നിന്ന്​ ഉണ്ടായതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഡോ. വന്ദന ദാസിന്‍റെ സംസ്കാര ചടങ്ങുകൾക്കു ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - V Muraleedharan react to Dr Vandana Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.