വടക്കഞ്ചേരി ബസ് അപകടം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വേഗത കുറച്ച് നടുറോഡിൽ നിർത്തി. അതേസമയം അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചത്. അഞ്ച് വിദ്യാർഥികൾ അടക്കം ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്.

എന്നാൽ ദേശീയ ഏജൻസിയായ നാറ്റ്പാക് നടത്തിയ പഠനത്തിലാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

Tags:    
News Summary - vadakkanchery bus accident: KSRTC driver alsoresponsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.