കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹൻ മൂകാംബികയിൽ എത്തിയെന്ന് അഭ്യൂഹം. സനു മോഹനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നും ഉടൻ പിടിയിലാകുെമന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കൊല്ലൂർ മൂകാംബികയിൽ ഇയാളെ കണ്ടെന്ന വിവരത്തെതുടർന്ന് അന്വേഷണ സംഘം പരിശോധന തുടരുകയാണ്.
കർണാടക പൊലീസിെൻറ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ടെന്നും കമീഷണർ വ്യക്തമാക്കി. മുട്ടാർ പുഴയിൽ 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തുകയും പിതാവ് സനു മോഹനെ കാണാതാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ, ഇയാൾ മൂകാംബികയിലെത്തിയെന്ന വിവരം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. മൂന്നു ദിവസം മൂകാംബികയിലെ ഒരു ലോഡ്ജിൽ ഇയാൾ താമസിച്ചെന്നാണ് ലഭ്യമായ വിവരം.
മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനു മോഹനെ കാണാതായത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ആദ്യം ലഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴിന് ലോഡ്ജിലിരുന്ന് പത്രങ്ങൾ പരിശോധിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. പത്രം വിശദമായി പരിശോധിച്ചശേഷം സനു മോഹൻ അവിടെനിന്ന് പുറത്തേക്ക് കടക്കുകയായിരുെന്നന്നാണ് വിവരം. ആരോടും ഒന്നും പറയാതെയാണ് പോയത്.
ഇതറിഞ്ഞ് ലോഡ്ജ് ജീവനക്കാർ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണവുമുണ്ടായില്ല. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് നോക്കിയപ്പോൾ സനു മോഹെൻറ ബാഗും മറ്റ് സാധനങ്ങളുമൊന്നുമുണ്ടായിരുന്നില്ല. ഇതോെട ലോഡ്ജിൽ നൽകിയിരുന്ന തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണ് സനു മോഹനാണെന്നും കൊച്ചിയിൽനിന്ന് കാണാതായ ആളാണെന്നും ലോഡ്ജ് ജീവനക്കാർക്ക് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.