കളമശ്ശേരി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയെ മരിച്ചനിലയിൽ കെണ്ടത്തിയത് പിതാവ് കൊലപ്പെടുത്തിയതാണെന്ന വാർത്ത ഞെട്ടലോടെയാണ് ഗണേശൻ കേട്ടത്.
മുട്ടാർ പുഴയിൽ മരിച്ച വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശൻ ഇന്നും ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല. മാർച്ച് 22 ന് ഉച്ചക്ക് 12 മണിയോടെയാണ് പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടത്.
തീരത്ത് പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന ഗേണശൻ അന്ന് പശുവിന് സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് തിരിച്ച് പോകുമ്പോഴാണ് മഞ്ഞുമ്മൽ പാലത്തിന് സമീപം മൃതദേഹം കണ്ടത്.
തുടർന്ന് വാർഡ് കൗൺസിലർ ജെസി പീറ്ററെ വിവരം അറിയിച്ചു. കൗൺസിലർ അറിയിച്ചതനുസരിച്ച് കളമശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി കരക്കെടുക്കുകയായിരുന്നു. സനു മോഹൻ പൊലീസിെൻറ പിടിയിലായ വിവരം ഗണേശൻ തിങ്കളാഴ്ച രാവിലെയാണ് അറിഞ്ഞ്. പന്ത്രണ്ടാം വയസ്സിൽ തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് എറണാകുളത്തെത്തിയ ഗേണശൻ (59) കളമശ്ശേരിയിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.