കോട്ടയം: ജനപങ്കാളിത്ത ടൂറിസം വികസന പദ്ധതിയായ 'പെപ്പര്‍' നടപ്പാക്കുക വഴി അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച് വൈക്കം. ടൂറിസം വികസന പ്രക്രിയയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പദ്ധതിയാണ് പെപ്പർ എന്ന 'പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ് ആൻഡ് എംപവർമെൻറ് ത്രൂ റെസ്പോൺസിബിൾ ടൂറിസം' പദ്ധതി. 15 അക്കോമഡേഷൻ യൂനിറ്റുകൾ ഉൾപ്പെടെ 488 സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. ഒരു ഗ്ലോബൽ ടൂറിസം വില്ലേജ് പദ്ധതി ഉൾപ്പെടെ 12 പദ്ധതികൾ നിർമാണ ഘട്ടത്തിലാണ്. 14,518 വിനോദസഞ്ചാരികൾ പദ്ധതിയുടെ ഭാഗമായി വൈക്കം സന്ദർശിച്ചു. 2.14 കോടി രൂപയുടെ വരുമാനം വിവിധ യൂനിറ്റുകൾക്ക് ലഭിച്ചു.
നിലവിലുള്ള നാലു പാക്കേജുകൾക്ക് പുറമേ 10 ടൂർ പാക്കേജുകൾ കൂടി വൈക്കം താലൂക്കിൽ ആരംഭിക്കാൻ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമിഷൻ തീരുമാനിച്ചിട്ടുണ്ട്. പെപ്പര്‍ പദ്ധതിയിലൂടെ നടന്ന ജനകീയ മുന്നേറ്റമാണ് വൈക്കത്തെ ടൂറിസം െഡസ്റ്റിനേഷനായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് 48 പുതിയ ടൂറിസം കേന്ദ്രങ്ങളില്‍ ഈ മാതൃക നടപ്പാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സി.കെ. ആശ എം.എല്‍.എ ചെയര്‍പേഴ്സനും ഉത്തരവാദിത്തടൂറിസം മിഷന് സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ കണ്‍വീനറും ആയി െഡസ്റ്റിനേഷന് മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിച്ചു. 2017 നവംബർ മൂന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്ത പെപ്പർ പദ്ധതി ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. 976 പേർക്ക് പരിശീലനം നൽകി. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടൂറിസം റിസോഴ്സ് മാപ്പിങ് പൂർത്തിയായി. ഇംഗ്ലീഷ് റിസോഴ്സ് ഡയറക്ടറി കേരള ടൂറിസം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വൈക്കത്തിെൻറ സമഗ്രവിവരങ്ങളും അടങ്ങിയ ഇ-ബുക്കിൽ ഒരേ സമയം ചിത്രങ്ങളും വിഡിയോയും കാണാം. ഇന്ത്യയിലും വിദേശത്തു നിന്നുമായി 168 ടൂർ ഓപറേറ്റർമാർ വൈക്കം സന്ദർശിക്കുകയും അവരുടെ ടൂർ പാക്കേജുകളിൽ വൈക്കത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ഉത്തരവാദിത്ത ടൂറിസം അന്താരാഷ്ട്ര സ്ഥാപകൻ ഡോ. ഹരോൾഡ് ഗുഡ്വിൻ പെപ്പർ പദ്ധതിയെക്കുറിച്ച് പഠിക്കാൻ വൈക്കം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.