തിരുവനന്തപുരം/ പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിെൻറ തുടരന്വേഷണത്തിന് റെയിൽവേ എസ്.പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്. രാജു, കോഴിക്കോട് ഡി.സി.പി ഹേമലത എന്നിവർ സംഘത്തിലുണ്ട്.
ഹൈകോടതി ഉത്തരവ് പ്രകാരം പ്രതികളെ ബുധനാഴ്ച പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കുേമ്പാൾ തുടരന്വേഷണ അനുമതിക്ക് പ്രോസിക്യൂഷൻ അപേക്ഷ നൽകും. കേസ് ഡയറി ഉൾെപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത്ദാസ് അറിയിച്ചു.
കേസ് സി.ബി.െഎക്ക് വിടാൻ സർക്കാർ തീരുമാനിക്കുകയും ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണം കൈമാറാൻ പോക്സോ കോടതിയുടെ അനുമതി വേണമെന്നാണ് നിയമോപദേശം. അതിെൻറ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് പോക്സോ കോടതിയെ സമീപിക്കും. ഇൗ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
2017 ജനുവരി 13നാണ് 13 വയസ്സുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിന് ശേഷം, മാർച്ച് നാലിന് നാലാം ക്ലാസുകാരി അനുജത്തിയും ഇതേരീതിയിൽ മരിച്ചു. ആദ്യ മരണത്തിെൻറ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും ആത്മഹത്യ ചെയതാണെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.