വടകര: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് മക്കള്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വാളയാര്‍ അമ്മ നയിക്കുന്ന നീതിയാത്രക്ക് വടകരയില്‍ സ്വീകരണം നല്കി. ''ഞങ്ങളുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്.
ഒരമ്മയും ഇതുപോലെ കണ്ണീരുമായി തെരുവുതോറും സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. നീതി ലഭിക്കണം. എെൻറ കുട്ടികള്‍ പാവങ്ങളായിരുന്നു.'' വാളയാറിലെ കുട്ടികളുടെ അമ്മ കണ്ണീരോടെ പറഞ്ഞു. സ്വീകരണ ചടങ്ങിനെത്തിയ പലരുടെയും കണ്ണുനനയിച്ച വാക്കുകളായതുമാറി.
മാര്‍ച്ച് ഒമ്പതിനു കാസര്‍കോട് നിന്നാരംഭിച്ച ജാഥയാണ് വ്യാഴാഴ്ച വടകരയിെലത്തിയത്. സി.ആര്. നീലകണ്ഠന്, സെലീന പ്രക്കാനം, വിളയോടി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ് ഫൗസിയ അധ്യക്ഷത വഹിച്ചു. ആര്.എം.പി.ഐ പ്രതിനിധി ആര്.റിജു സ്വാഗതം പറഞ്ഞു. വിവിധ സംഘടനകള്‍ വാളയാര്‍ അമ്മയെ ഷാളണിയിച്ച് സ്വീകരിച്ചു.
നാദാപുരം: വാളയാർ അമ്മ നയിക്കുന്ന നീതിയാത്രക്ക് കല്ലാച്ചിയിൽ സ്വീകരണം നൽകി. യാത്രയുടെ രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടം ഇപ്പോഴും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന സോജൻ, ചാക്കോ എന്നീ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടിലാണെന്ന് അദ്ദേഹംപറഞ്ഞു. ബ്ലോക്ക് മെംബർ സി.എച്ച്. നജ്മ ബീവി അധ്യക്ഷയായി.
ചെയർമാൻ വിളയാടി ഗോപാലൻ, കൺവീനർ വി.എം. മാർസൺ, ആയിഷ, സലീന പ്രക്കാനം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മര്യാട്ട്, വാർഡ് മെംബർമാരായ മസ്ബൂബ, പി. സുമയ്യ, വുമൻസ് ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികളായ ടി.കെ. സൈനബ, റംല ഖാസിം, സുലൈഖ, സി.വി. ഷരീഫ, കെ.എം. രഘുനാഥ്, വി.കെ. സതീശൻ, ഇ.വി. ബഷീർ, കെ.കെ. രമേശ് ബാബു എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടതായി സി.ആർ. നീലകണ്ഠൻ. വാളയാർ അമ്മയുടെ നീതിയാത്രക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രയെ എതിർക്കുന്നവർ സ്ത്രീപീഡകർക്കൊപ്പമാണെന്നും നീലകണ്ഠൻ പറഞ്ഞു. മക്കളെ അവഹേളിച്ച പൊലീസ് മേധാവികളുടെ തൊപ്പി തെറിപ്പിക്കാൻ ഭരണാധികാരികൾ തയാറാവുംവരെ തെൻറ മുണ്ഡനം ചെയ്ത ശിരസ്സിൽ ഇനി മുടി വളർത്തില്ലെന്ന് അമ്മ പറഞ്ഞു.
സിറ്റിസൺസ് ഫോർ പീസ് ആൻഡ് ജസ്റ്റിസിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണത്തിൽ നാരായണൻ വേട്ടാളി അധ്യക്ഷത വഹിച്ചു. പി.ടി. ജോൺ, ചന്ദ്രൻ എടോനി, പപ്പൻ കന്നാട്ടി, ഫൗസിയ താഴെക്കണ്ടി, ജമാൽ പാറക്കൽ, എ.കെ. ശംസീർ, ശങ്കരൻ വേറ്റുമ്മൽ, അബ്ദുല്ല സൽമാൻ, ആർ.എൻ. റൈഹാനത്ത്, പി. പ്രമോദ്കുമാർ, സുബൈർ കമ്പനി എന്നിവർ സംസാരിച്ചു. യാത്രക്ക് വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് അഭിവാദ്യമർപ്പിച്ചു. കെ.വി. ഫൗസിയ, ആർ.എൻ. ആരിഫ, കെ.എസ്. സമീറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.