തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​െ​ര​യും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജി​ല്ല ജ​ഡ്ജി പി.​കെ. ഹ​നീ​ഫ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട്​ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്ന ഭേ​ദ​ഗ​തി​യോ​ടെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ അം​ഗീ​ക​രി​ച്ച​ത്. അ​ന്വ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ.​എ​സ്.​പി ത​ലം മു​ത​ല്‍ താ​ഴേ​ക്ക്​ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി.​ജി.​പി​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കും.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും പ്രോ​സി​ക്യൂ​ട്ട​ര്‍ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​സ്‌.​ഐ​ക്കെ​തി​െ​ര മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ച്ച​തു​കൊ​ണ്ട്​ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. തു​ട​ർ​ന്നാ​ണ്​ എ​ല്ലാ​വ​ർ​ക്കും എ​തി​രെ ന​ട​പ​ടി​ക്ക്​ തീ​രു​മാ​നി​ച്ച​ത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.