വാളയാർ കേസ്​ അന്വേഷിച്ചത്​ വൃത്തികെട്ട രീതിയിൽ -മന്ത്രി എ.കെ. ബാലന്‍

പാലക്കാട്​: വാളയാർ പീഡനക്കേസ്​ നടത്തിയതുപോലെ ഇനിയൊരു പ്രോസിക്യൂഷനും കേസ് നടത്തരുതെന്ന്​ നിയമ മന്ത്രി എ.കെ. ബാലൻ. പ്രോസിക്യൂഷ​​​െൻറയും അന്വേഷണ സംഘത്തി​​​െൻറയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ ്ട്.

ഒരു അന്വേഷണ സംഘവും ഇനി ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത്. റിപ്പോർട്ടനുസരിച്ചുള്ള ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു. കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം അന്വേഷണ സംഘത്തി​​​െൻറയും പ്രോസിക്യൂട്ടറുടെയും വീഴ്ച തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Valayar Rape Case -AK Balan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.