ന്യൂഡൽഹി: വാളയാറിൽ പീഡനത്തിന് ഇരയായ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച് ലോക്സഭയിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതി ഷേധം. സംഭവത്തിൽ കേന്ദ്ര സർക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടാണ് യു.ഡി.എഫ് എം.പിമാർ ബഹളം വെച്ചത്.
വാളയാർ കേസ് ലോക്സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന കൊടിക്കുന്നിൽ സുരേഷ് എം.പി അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടണമെന്നും യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു.
കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിൽ വീഴ്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജനെ കഴിഞ്ഞ ദിവസം സർക്കാർ പുറത്താക്കിയിരുന്നു. കേസിന്‍റെ വിചാരണവേളയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.