വാളയാർ കേസ്: പ്രോസിക്യൂട്ടർ ലതാ ജയരാജനെ പുറത്താക്കി

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിന് ഇരയായ സഹോദരിമാരുടെ ദുരൂഹ മരണ കേസിൽ വീഴ്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസ ിക്യൂട്ടർ ലതാ ജയരാജനെ സർക്കാർ പുറത്താക്കി. രാവിലെയാണ് ലതാ ജയരാജനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്.

കേസിന്‍റെ വിചാരണവേളയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വാളയാർ കേസിൽ അപ്പീലിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. അപ്പീൽ ഹരജിയിൽ മികച്ച അഭിഭാഷകരെ നിയമിക്കും. പെൺകുട്ടികളുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കും. നിലവിലെ നിയമോപദേശം പ്രകാരം സർക്കാറിന് സി.ബി.ഐ അന്വേഷണത്തിന് വിടാൻ കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കേസിൽ സി.പി.എം ഇടപെടൽ ഉണ്ടായിട്ടില്ല. അങ്ങനെ ഇടപെടാൻ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Tags:    
News Summary - Valayar rape Case: Public Prosecutor Latha Rajan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.