പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും തൂങ്ങ ി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിലെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍റെ ഇടപെടൽ ദുരൂഹമെന് ന് ഷാഫി പറമ്പിൽ എം.എൽ.എ. കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
പ്രതിക്ക് വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ഹാജരായ സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ചെയർമാന്‍റെ ഇടപെടലിനെ കുറിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്നും ഷാഫി പറമ്പലിൽ മീഡിയവണിനോട് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.