പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും തൂങ്ങ ി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിൽ മൂന്നു പ്രതികളെകൂടി കോടതി വെറുതെ വിട്ട ു. ഒന്നും രണ്ടും നാലും പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, ഇടുക്കി രാജാക് കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി. മധു എന്നിവരെയാണ് പാലക്കാട് ഒന്നാം അഡീഷനൽ സെഷൻസ് കോടതി (പോക്സോ) വിട്ടയച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. നാലാം പ്രതി ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ കഴിഞ്ഞ സെപ്റ്റംബർ 30ന് വെറുതെ വിട്ടിരുന്നു. 17കാരനാണ് അഞ്ചാംപ്രതി.
2017 ജനുവരി ഒന്നിനാണ് 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയിൽ കണ്ടെത്തി.
ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിെയാരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്.
ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. ആദ്യമരണം നടന്നപ്പോൾ അന്വേഷണത്തിൽ വീഴ്ചവരുത്തിയ വാളയാർ എസ്.െഎയെ സസ്പെൻഡ് ചെയ്തിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജനാണ് പിന്നീട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നും രണ്ടും പ്രതികൾ രണ്ടു വർഷമായി റിമാൻഡിലായിരുന്നു. മൂന്നും നാലും പ്രതികൾക്ക് യഥാക്രമം 2019 ജനുവരിയിലും മാർച്ചിലും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ചാംപ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഇൗ കേസിൽ നവംബർ പകുതിയോടെ വിധി വരും. പോക്സോ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.