തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ പ്രതികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ ് രമേശ് ചെന്നിത്തല. ഇതിൽ സർക്കാറിെൻറ കരങ്ങളുണ്ടോ എന്നുേ പാലും സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസിേൻറയും പ്രോസിക്യൂഷേൻറയും പൂർണ പരാജയമാണ് കേസിലുണ്ടായതെന്നും ഇതിൽ ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വളരെ ഗുരുതരമായ പ്രശ്നമാണിത്. കേരളം കണ്ട ഏറ്റവും ലജ്ജാകരമായ നടപടിയാണിത്. കേസിൽ പുനരന്വേഷണം ആവശ്യമാണ്. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നതിെൻറ തെളിവാണിത്. കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അധ്യക്ഷനായി മാറിയിരിക്കുന്നു. അതിനാൽ മറ്റേതെങ്കിലും നിഷ്പക്ഷവും നീതിപൂർവകവുമായ സ്വതന്ത്ര ഏജൻസിയെ കൊണ്ട് വാളയാർ കേസ് അന്വേഷിപ്പിക്കണമെന്നും കോടതിയുടെ മേൽനോട്ടം അന്വേഷണത്തിന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കേസ് ശരിയായ നിലയിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള നടപടിയുണ്ടാവണം. പ്രതികൾക്ക് ഉയർന്ന ശിക്ഷ വാങ്ങികൊടുക്കാനുള്ള നടപടികളുമായി സർക്കാർ മുേന്നാട്ടു പോകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.