വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത്​ കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ്​ ഹൈകോടതിയെ സമീപിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം.

കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവസ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല. ഡി.എൻ.എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്ന്​ ഹരജിയിൽ ആവശ്യപ്പെടുന്നു.

വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കട്ടപ്പന അഡീ. സെഷന്‍സ് കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവും സർക്കാറും നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ട്​.

2021 ജൂൺ 30നാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ വെറുതെവിട്ടെങ്കിലും തെളിവ്​ ശേഖരണത്തിലടക്കം അന്വേഷണ സംഘം വീഴ്ചവരുത്തിയതായി വിചാരണ കോടതി പരാമർശിച്ചിരുന്നു.

Tags:    
News Summary - vandiperiyar Girl's mother in High Court demanding re-investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.