വരാപ്പുഴ കസ്റ്റഡി മരണം: വാസുദേവന്‍റെ മകന്‍റെ മൊഴി വ്യാജമായി തയാറാക്കിയത്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെതിരെ കുരുക്ക് മുറുകുന്നു. മരിച്ച വാസുദേവന്‍റെ മകന്‍റെ മൊഴി വ്യാജമായി തയാറാക്കിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്. അറസ്റ്റ് ആളുമാറിയല്ലെന്ന് വരുത്തിതീർക്കാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്. ഇതേതുടർന്ന് ജോർജിനെതിരെ വകുപ്പ് തല നടപടിക്ക് ശിപാർശ ചെയ്യാനാണ് സാധ്യത. ആർ.ടി.എഫിന്‍റെ വീഴ്ചകൾ സംബന്ധിച്ച അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സർക്കാറിന് കൈമാറും. 

ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് എ.വി. ജോര്‍ജാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
 

Tags:    
News Summary - Varappuzha Custody Death Evidence against Rural SP AV George-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.